കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ പലിശയിളവ് പദ്ധതികള്‍ക്ക്് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. സബ്സിഡി പലിശയിനത്തില്‍ 20,339 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഏഴു ശതമാനം പലിശ നിരക്കിലാണ് മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകള്‍ നല്‍കുക.
വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ നാലു ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ നല്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷവും തുടരും. വായ്പ വേഗത്തില്‍ അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് വാര്‍ഷിക അടവില്‍ നിന്ന് മൂന്ന് ശതമാനം ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷവും ഇളവോടുകൂടിയ വായ്പകള്‍ തുടരാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.