കൊച്ചി മെട്രോയില്‍ ജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്ര ചെയ്യാം

0
116

ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന കൊച്ചി മെട്രോ അടുത്ത തിങ്കളാഴ്ച മുതലായിരിക്കും പ്രതിദിന സര്‍വീസ് തുടങ്ങുക.  രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെ മെട്രോയുടെ സര്‍വീസ് ഉണ്ടാകും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ല. തിരക്ക് പരിഗണിച്ച് കൊച്ചി വണ്‍ കാര്‍ഡിന്റെ വിതരണം പിന്നീടുണ്ടാകുമന്നും കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ വ്യക്തമാക്കി. യാത്രചെയ്യാന്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റായിരിക്കും ആദ്യഘട്ടത്തില്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.