കൊച്ചി മെട്രോ ഉദ്ഘാടനം: ഇവരെക്കൂടി ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
91

കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോയുടെ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം എം.എല്‍.എ. പി.ടി.തോമസിനേയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് ഉദ്ഘാടന വേദിയില്‍ ഇരിക്കേണ്ടവരുടേതായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ തുടങ്ങി ഏഴുപേര്‍ മാത്രമാകും വേദിയിലുണ്ടാകുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതിനെതിരേയാണ് മുഖ്യമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്.