ഖത്തറിലേക്ക് വിമാനം അയക്കരുതെന്ന് അമേരിക്കയോട് യു.എ.ഇ.

0
125

അറബ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് യു.എ.ഇ. അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്കയിലെ യു.എ.ഇ. അംബാസഡര്‍ യൂസഫലി ഒത്തായ്ബയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഖത്തറുമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് വിവരം.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നതുള്‍പ്പെടയുള്ള ആരോപണങ്ങളുന്നയിച്ച് ജൂണ്‍ അഞ്ചിനാണ് ബെഹ്‌റിന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഇതേതുടര്‍ന്ന് ഖത്തറിലേക്കു പോകാന്‍ തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കരുതെന്നും ഈ രാജ്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ പറക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ ഖത്തര്‍ വിമാനങ്ങള്‍ പറക്കരുതെന്നും യു.എ.ഇ. ഇന്നലെ തിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയോട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ യു.എ.ഇ. ആവശ്യപ്പെട്ടിരിക്കുന്നത്.