ജിഷ്ണു പ്രണോയിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

0
97

പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെത്തുടർന്നാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ജനുവരി ആറിനാണ് ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടത്. മുൻവൈരാഗ്യം തീർക്കാൻ, പരീക്ഷയെഴുതിക്കൊണ്ടിരിക്കെ അധ്യാപകൻ കോപ്പിയടി ആരോപിക്കുകയും തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജിഷ്ണുവിനെ കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. തുടർന്നുണ്ടായ മനോവേദനയിൽ ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.നാദാപുരം വളയം സ്വദേശി അശോകന്റെയും മഹിജയുടെയും മകനാണ്.