കന്നുകാലി കച്ചവടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ഓരോ സംസ്ഥാനവും ഓരോ വഴി തേടുകയാണ്. കന്നുകാലികളെ ഓണ്‍ലൈനിലൂടെ വില്‍ക്കാനും വാങ്ങാനും സൗകര്യമൊരുക്കിയ തെലങ്കാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരുപടികൂടി മുന്നേറിയിരിക്കുകയാണ്.
ഇതിനായി അവര്‍ pashubazar.telangana.gov.in എന്ന വെബ്സൈറ്റും ഇന്നലെ പുറത്തിറക്കുകയുണ്ടായി. കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനുള്ള യാത്രാ ചെലവടക്കം ഇതിലൂടെ ലാഭിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മൃഗസംരക്ഷ വിഭാഗം അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് വെബ്സെറ്റ് ഉദ്ഘാടനം ചെയ്തത്. ഒരു സമയത്ത് പരമാവധി അഞ്ചു വില്പന രജിസ്ട്രേഷന് ഓണ്‍ലൈനിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ കച്ചവടം നടത്തിയാല്‍ എങ്ങനെ കന്നുകാലികളെ അന്യ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ സുരക്ഷിതമായി കൊണ്ടുപോകുമെന്ന കാര്യത്തില്‍ വെബ്സൈറ്റ് നിശബ്ദമാണ്.