ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുനപ്പരിശോധിക്കുന്നതിനുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ ഫയലുകളുമായാണ് ഹാജരാകേണ്ടത്.
ദേശീയ പാതയെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ് സമര്‍പ്പിക്കും. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു. കോടതി വിധിക്കെതിരായി തുറന്ന മദ്യശാലകള്‍ അടച്ചുപൂട്ടിയതായും സര്‍ക്കാര്‍ അറിയിച്ചു.