നാളെ രാവിലെ 5. 33. ന് മിഥുന രവിസംക്രമം !സൂര്യദേവൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന മംഗളമുഹൂർത്തം !
ആ നേരത്ത് പൂജാമുറിയിൽ ദീപം തെളിയിക്കൂ, മാസം മുഴുവൻ മംഗളകരമായിരിക്കട്ടെ!
ഉദയത്തിനു മുൻപാണ്, ഇത്തിരി പ്രയാസം സഹിച്ചാലും വിളക്ക് കത്തിച്ചുവെച്ച് സംക്രമം ആചരിച്ചു ഗുണഫലങ്ങൾ അനുഭവിക്കുക.
നാളെ മുപ്പട്ട് വ്യാഴം !
മിഥുനം 1.
ജാതകവശാലോ ചാരവശാലോ വ്യാഴം പിഴച്ചു നിൽക്കുന്നവർ വ്രതമെടുത്താൽ ദോഷശാന്തി.
മേടം, മിഥുനം, കർക്കടകം, കന്നി, തുലാം, ധനു, കുംഭം കൂറുകാർ വ്യാഴപ്രീതിക്കായി വ്രതം, വിഷ്ണുക്ഷേത്ര ദർശനം, വിഷ്ണു സഹസ്രനാമം, നാരായണ കവചം എന്നിവയുടെ ജപം എന്നിവ നടത്തിയാൽ ദോഷം അകലും.
ഗുരുവായൂരപ്പന് നിത്യപുഷ്പാഞ്ജലി, നെയ്വിളക്ക് എന്നിവ നല്ലത്. പാല്പായസം, കദളിപ്പഴം, മഞ്ഞപ്പട്ട്, താമരമൊട്ട്, പട്ടുകോണകം എന്നിവ പ്രധാന വഴിപാട്.
നാട്ടിലെ തൊട്ടടുത്ത വിഷ്ണുവിനെ മറക്കരുത് ! ദർശനം, വഴിപാട് നിർബന്ധം.
നാളെ മഞ്ഞ ഡ്രസ്സ് ധരിക്കുന്നത് നന്ന്. മഞ്ഞക്കല്ലുവെച്ച ആഭരണങ്ങൾ അണിയുന്നതും നല്ലത്.
വിഷ്ണു അഷ്ടോത്തരം ജപിച്ചാൽ ദോഷങ്ങൾ കുറയും.
‘ഓം ദേവമന്ത്രി വിശാലാക്ഷ… ‘എന്ന് തുടങ്ങുന്നു വ്യാഴപീഡാ ഹരണമന്ത്രം എന്നും ജപിച്ചാലും വ്യാഴപ്പിഴ നീങ്ങും.