പുതിയ തലമുറയിൽപെട്ട നോക്കിയ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണ്‍ റേഞ്ചായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയാണ് ആകർഷകമായ ഓഫറുകളോടു കൂടി വിപണിയിലെത്തിയത്. പുതിയ ആൻഡ്രോയിഡ് വേർഷൻ ഫോണുകൾ പ്രീമിയം ഡിസൈനും മികച്ച വിനോദ ഉപാധികളും അടങ്ങിയതാണ്. നോക്കിയ3 ജൂണ്‍ 16 മുതൽ രാജ്യത്തെ പ്രമുഖ സ്റ്റോറുകളിൽ ലഭിക്കും. ഉപഭോക്താക്കൾക്ക് നോക്കിയ5 ജൂലൈ 7 മുതൽ പ്രീ ബുക്ക് ചെയ്യാനാകും, നോക്കിയ 6 ആമസോണിൽ എക്സ്ക്ലൂസീവായി ലഭിക്കും. ഇതിനായുള്ള റെജിസ്ട്രേഷൻ ജൂലൈ 14 മുതലാണ് ആരംഭിക്കുന്നത്.
നോക്കിയ 6: ശക്തമായ വിനോദാനുഭവവും മികച്ച ശിൽപ്പ വൈവിദ്ധ്യവും ; ആമസോണിൽ മാത്രം ലഭ്യമാണ്
ഉചിതമായ ശിൽപ്പ വൈവിദ്ധ്യവും വ്യത്യസ്തമായ ഡിസൈനും സംയോജിച്ച ഓഡിയോ അനുഭവവും 5.5 ‘ഫുൾഎച്ച്ഡി സ്ക്രീനും ചേർന്ന പുതിയ നോക്കിയ 6 യഥാർഥ പ്രീമിയം സ്മാർട്ട് ഫോണ്‍ അനുഭവം നൽകുന്നു. 6000 സീരീസ് അലൂമിനിയത്തിന്റെ ഒരു ബേ്ളോക്കിലാണ് നോക്കിയ 6 ന്റെ ഏക ബോഡി രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ മികച്ച വിനോദ ക്രെഡൻഷ്യലുകളുള്ള ശക്തമായഫോണ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യവുമാണ്. ഡ്യുവൽ സ്പീക്കറുകളുള്ള സ്മാര്‍ട്ട് ഓഡിയോ ആംപ്ലിഫയറുകൾ ഉപയോക്താക്കൾക്ക് ആഴമായ ബേസും സമാനതകളില്ലാത്ത വ്യക്തതയും അനുഭവിക്കാൻ അവസരം നൽകുന്നു, ഡോൾബി അറ്റ്മോസ്ണ്ണ ശബ്ദം മറ്റൊരു പ്രത്യേകതയാണ്.
മികച്ച വർണ പുനർനിർമ്മാണത്തോടെ, സ്ലിം രൂപത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സൂര്യപ്രകാശത്തിൽ മികച്ച വായനാനുഭവം ലഭ്യമാക്കുന്ന ഒരു പൂർണ ഡിസ്പ്ലേ സ്റ്റാക്ക് നോക്കിയ 6 ലുണ്ട്. മാറ്റ് ബ്ളാക്ക്, സിൽവർ, ടെമ്പേർഡ് ബ്ളൂ, കോപ്പർ എന്നീ നാല്വ്യത്യസ്ത നിറങ്ങളിൽ നോക്കിയ 6 ലഭ്യമാണ്. ആമസോണിൽ 14,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും . നോക്കിയ 6 പ്രത്യേക ഓഫറിൽ ലഭിക്കും-ആമസോണ്‍ പേയ് ബാലൻസ് ഉപയോഗിച്ച് വാങ്ങുന്ന പ്രൈം അംഗങ്ങൾക്ക് 1000 രൂപ തിരികെ ലഭിക്കും . നോക്കിയ 6 ഉപഭോക്താക്കൾക്ക് കിൻഡിൽ ഇ ബുക്കുകളിൽ നിന്ന് 300 രൂപ വരെ 80% ഓഫർ ലഭിക്കും. ഇതു കൂടാതെ വോഡഫോണ്‍ ഉപഭോക്താക്കൾക്ക് പ്രതിമാസം 249 രൂപക്ക് 5 മാസത്തേക്ക് 10 ജിബി ഡാറ്റ ലഭിക്കും.
നോക്കിയ 5: പ്രീമിയം, മോടിയുള്ള ഡിസൈൻ
6000 സീരീസ് അലൂമിനിയം ബ്ളോക്കിൽ രൂപകൽപ്പന ചെയ്ത നോക്കിയ 5, ലാമിനേറ്റഡ് 5.2 ‘ഐപിഎസ്എച്ച് ഡി ഡിസ്പ്ലേ, കോർണിംഗ്ണ് ഗോറില്ലണ ഗ്ലാസ് എന്നിവയോട് കൂടിയുള്ളതാണ്. ആന്റിന രൂപകൽപ്പനയിൽ ഒരു തകർപ്പൻ ആധുനികവത്കരണത്തിന്റെ സവിശേഷതയുള്ള നോക്കിയ 5 ഘടനാപരമായ സമഗ്രത, വിശദാംശങ്ങളിലെ ശ്രദ്ധയും ഹൈ എൻഡ് ഫ്ളാഗ്ഷിപ്പ് ഗുണനിലവാരവും നൽകുന്നു. ക്വാൽകോം സ്നാപ്ഡ്രാഗ ™ 430 മൊബൈൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിപ്പിക്കുന്ന നോക്കിയ 5 മികച്ച ബാറ്ററി ലൈഫ്, മെച്ചപ്പെടുത്തിയ ഗ്രാഫിക്സ് പ്രകടനം, പ്രീമിയം നിലവാരമുള്ള ഡിസൈനിനൊപ്പം മികച്ച പാക്കേജിൽ ലഭ്യമാക്കുന്നു .മാറ്റ് ബ്ളാക്ക്, സിൽവർ, ടെമ്പേർഡ് ബ്ളൂ, കോപ്പർ എന്നീ നാല് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന നോക്കിയ 5ന് 12,899 രൂപയാണ് വില. ഇതുകൂടാതെ, വോഡഫോണ്‍ ഉപഭോക്താക്കൾക്ക് 3 മാസത്തേക്ക് 149 രൂപക്ക് പ്രതിമാസം 5ജിബി ഡാറ്റാ ലഭിക്കും.
നോക്കിയ 3: താങ്ങാവുന്ന വിലയിൽ ശ്രേഷ്ഠമായ ശിൽപ്പവൈദഗ്ദ്യം.
നോക്കിയ 3 അലൂമിനിയം ഫ്രെയിമിലാണ് ലഭ്യമാക്കിയിട്ടൂള്ളത്. പൂർണ്ണമായി ലാമിനേറ്റ് ചെയ്യപ്പെട്ട എയർ ഗ്യാപില്ലാത്ത 5 ‘കജട ഒഉ ഡിസ്പ്ളേ, കോർണിംഗ്ണ് ഗോറില്ല ഗ്ലാസ് എന്നിവയുള്ള മറ്റെങ്ങുമില്ലാത്ത ഈടും വ്യക്തതയും നൽകുുന്നു. 8എംപി വൈഡ് അപ്പെർച്ചർ ക്യാമറകൾ (ഫ്രന്റ് ആൻഡ് ബാക്ക്) സംയോജിപ്പിച്ചു കൊണ്ട് നോക്കിയ 3 യഥാർത്ഥ കോംപാക്ട് സ്മാർട്ട് ഫോണ്‍ അനുഭവം നൽകുന്നു. മാറ്റ് ബ്ളാക്ക്, സിൽവർ, ടെമ്പേർഡ് ബ്ളൂ, കോപ്പർ വൈറ്റ് എന്നീ നാല് വ്യത്യസ്ത നിറങ്ങളിൽ നോക്കിയ 3 ലഭ്യമാണ്. 9,499 രൂപയാണ് നോക്കിയ 3 യുടെ വില. വൊഡാഫോണ്‍ ഉപഭോക്താക്കൾക്ക് 3 മാസത്തേക്ക് പ്രതിമാസം 149 രൂപക്ക് 5 ജിബി ഡാറ്റ ലഭിക്കും.
കൂടാതെ ഏതു ഫോണ്‍ വാങ്ങിയാലും ഉപഭോക്താക്കൾക്ക് മെയ്ക്ക് മൈ ട്രിപ്പ് ഡോട്ട്കോമിൽ നിന്നും 2500 രൂപ കിഴിവു ലഭിക്കും(1800 രൂപ ഹോട്ടലിനും 700 രൂപ ഡൊമസ്റ്റിക് ഫ്ളൈറ്റിനും). നോക്കിയ സ്മാർട്ട് ഫോണുകളും ഫീച്ചർഫോണുകളും രാജ്യത്തെ 80,000 ൽ കൂടുതൽ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്ലഭ്യമാണ്.