നോട്ട് നിരോധനം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്ന് കോണ്‍ഗ്രസ്. ഈ നടപടിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം താളംതെറ്റിച്ചു. ഒമ്പത് മാസം കഴിഞ്ഞിട്ടും എത്ര കള്ളപ്പണം കണ്ടെത്തിയെന്നോ എത്ര വ്യാജ നോട്ടുകള്‍ കണ്ടെത്തിയെന്നോ പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് ഈ വര്‍ഷം ലഭിച്ചതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അനില്‍ ശാസ്ത്രി പറഞ്ഞു.
എന്‍.ഡി.എ. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് മോഡി ഫെസ്റ്റും സബ്കാ സാഥ് സബ്കാ വികാസും സംഘടിപ്പിക്കുന്ന ബി.ജെ.പിക്ക് മോദി ഭരണത്തില്‍ മേനിനടിക്കാന്‍ ഒന്നുമില്ലെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി. തകര്‍ക്കുകയാണ്. നോട്ട് നിരോധനം മൂലം ആഭ്യന്തര മൊത്ത ഉല്പാദന നിരക്ക് താഴേക്ക് പോയി. നിക്ഷേപം ഏറ്റവും കുറഞ്ഞ തോതിലായി. സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി. രാജ്യത്തെ ഏറ്റവും വലിയ നിഷ്ക്രിയ ആസ്തിയായി ബി.ജെ.പി. മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.