പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു

0
87

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു. ഇതിനു പുറമേ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും കശ്മീര്‍ താഴ്‌വരയില്‍ ഉണ്ടാകുന്നുണ്ട്. നാലു മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ 13 സൈനികര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആറു ഭീകരാക്രമണങ്ങളാണുണ്ടായത്. ദക്ഷിണ കശ്മീരില്‍ അഞ്ചും ഉത്തര കശ്മീരില്‍ ഒന്നുമായിരുന്നു ആക്രമണം. ഇന്ത്യന്‍ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

ദക്ഷിണ കശ്മീരില്‍ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സി.ആര്‍.പി.എഫ്. സൈനിക ക്യാമ്പിനുനേരെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ ഒന്‍പതുപേര്‍ക്കു പരുക്കേറ്റു. സി.ആര്‍.പി.എഫിന്റെ 180 ബറ്റാലിയനു നേര്‍ക്കായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചിലും ഏറ്റുമുട്ടലും നടക്കുന്നതായാണ് റിപ്പോര്‍ട്ട്.