പാമ്പ് കടിയേറ്റ ഭര്‍ത്താവ്‌ ഒരുമിച്ചു മരിക്കാന്‍ ഭാര്യയെ കടിച്ചു; ഭര്‍ത്താവ് മരിച്ചു ഭാര്യ രക്ഷപ്പെട്ടു

0
153

ബിഹാറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഉറങ്ങുകയായിരുന്നയാളെ വിഷമുള്ള പാമ്പ് കടിച്ചു. താന്‍ രക്ഷപ്പെടില്ലെന്നു മനസിലായ അയാള്‍ ഭാര്യയുടെ കൈത്തണ്ടയല്‍ കടിച്ചു. ഭാര്യയും തനിക്കൊപ്പം മരിക്കട്ടെയെന്ന അന്ത്യാഭിലാഷമാണ് അയാളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പക്ഷേ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഭര്‍ത്താവിനെ രക്ഷിക്കാനായില്ല, ഭാര്യ രക്ഷപ്പെടുകയും ചെയ്തു.

ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ബിര്‍സിങ്പൂര്‍ ഗ്രാമത്തിലെ ശങ്കര്‍ റായിയെ ആണ് ഉറങ്ങുമ്പോള്‍ കിടക്കയില്‍വച്ച് ഉഗ്രവിഷമുള്ള പാമ്പ് കടിച്ചത്. ഉണരുമ്പോള്‍തന്നെ തന്റെ നില വളരെ മോശമാണെന്ന് ഇയാള്‍ക്ക് മനസിലായിരുന്നു. ഇനി തനിക്കൊരു ജീവിതമുണ്ടാകില്ലെന്നു തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യ അമിരി ദേവിയുടെ അടുത്തേക്കുപോയി കൈത്തണ്ടയില്‍ കടിക്കുകയായിരുന്നു. താന്‍ ഭാര്യയെ വളരെയേറെ സ്‌നേഹിക്കുന്നതായും അതുകൊണ്ട് ഭൂമിയില്‍നിന്നും ഇരുവര്‍ക്കും ഒരുമിച്ചു പോകാമെന്നുമുള്ള ആഗ്രഹവും അയാള്‍ ഭാര്യയെ അറിയിച്ചു. ശങ്കര്‍ ഭാര്യയെ കടിച്ച ഉടന്‍തന്നെ ഇരുവര്‍ക്കും ബോധം നഷ്ടമായി. ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശങ്കര്‍ അപ്പോള്‍തന്നെ മരിച്ചു, അമിരിയുടെ ജീവന്‍ രക്ഷിക്കാനുമായി. കൃത്യസമയത്ത് ചികിത്സ നല്‍കാനായതാണ് അമിരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.