പിയാജിയോ പുതുതലമുറ പോർട്ടർ 700 അവതരിപ്പിച്ചു

0
197

ചെറുയാത്രാ ആവശ്യങ്ങൾക്കായുള്ള  പിയാജിയോ പുതിയ പോർട്ടർ 700 അവതരിപ്പിച്ചു. യൂറോപ്യൻ ഇരുചക്ര വിപണിയിലെ മുൻനിരക്കാരായ ഇറ്റാലിയൻ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബിസിഡിയറിയും ഇന്ത്യയിലെ മുൻനിര ചെറുകിട വാണിജ്യ വാഹന നിർമാതാക്കളുമായ പിയാജിയോ ചെറുകിട യാത്രകൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്ന ചിന്താഗതിയുടെ ‘ഭാഗമായാണ് 700 കിലോഗ്രാം ‘ഭാരം വഹിക്കാവുന്ന പുതിയ പോർട്ടർ 700 അവതരിപ്പിച്ചിരിക്കുന്നത്. നാലു ചക്ര ചരക്കു വാഹനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ ലക്ഷ്യത്തിലെത്തിക്കാനുള്ള യാത്രകൾ സുഗമമാക്കുന്നതിൽ വിപ്ലവകരമായ മാറ്റങ്ങളാവും ഇതു സാധ്യമാക്കുക. ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ‘ഭാഗമായി ലഭിച്ച വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് പിയാജിയോ ഇത് അവതരിപ്പിച്ചിരിക്കുന്നത്.
രൂപകൽപ്പന, സ്റ്റൈൽ, പ്രകടനം, സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം ഉന്നത നിലവാരം കാത്തു സൂക്ഷിക്കുന്ന പോർട്ടർ 700 ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധന ക്ഷമതയും നൽകുന്നുണ്ട്. 14.75 എച്ച്.പി. എ ഉയർന്ന ശേഷി, 40 എൻ.എം. ടോർക്ക് എന്നിവയിലൂടെ ഉയർന്ന പിക്ക് അപ്പും ആക്‌സിലറേഷനും ഉറപ്പാക്കുന്നു. 700 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന് 30 ചതുരശ്ര അടി വരുന്ന നീളമേറിയ ഡെക്കും ഉണ്ട്. കുഴികളും മറ്റുമുള്ള റോഡുകളിൽ സൗകര്യപ്രദമായ യാത്ര എന്നതും പോർട്ടർ 700 സാധ്യമാകും. നഗരങ്ങളിലെ ഫ്‌ളൈ ഓവറുകൾ, ഗ്രാമങ്ങളിലെ ഇടുങ്ങിയ റോഡുകൾ എന്നിവിടങ്ങളിലെല്ലാം ഡ്രൈവിങ് സുഖകരമാക്കുന്നതാണിതിന്റെ സവിശേഷതകളിലൊന്നായ 21 ശതമാനം സുപ്പീരിയർ ഗ്രേഡ് എബിലിറ്റി. മികച്ച രൂപ ‘ഭംഗി നൽകുന്ന ഇരട്ട’ ഹെഡ് ലാമ്പുകൾ ഉള്ള ഈ വിഭാഗത്തിലെ ഏക വാഹനമായ പോർട്ടർ 700 ഇറ്റാലിയൻ രൂപകൽപ്പനയുടെ സവിശേഷ ‘ഭംഗിയും സുരക്ഷയുമായാണ് എത്തുത്. അഞ്ച് സ്പീഡ് ഗിയർ, ഫ്‌ളോർ മൗണ്ടഡ് ഗിയർ ബോക്‌സ് എന്നിവയെല്ലാം സുഗമമായ യാത്ര ഉറപ്പാക്കുന്നു. രണ്ടു വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള ദീർഘിപ്പിച്ച വാറണ്ടിയുമായാണ് പുതിയ പോർട്ടർ 700 എത്തുത്. ഒരു ടണ്ണിനു താഴെയുള്ള നാലുചക്ര ചരക്കു വാഹനങ്ങളുടെ വിഭാഗത്തിൽ മറ്റുള്ളവയെ പിന്നിലാക്കു പ്രകടനമായിരിക്കും പോർട്ടർ 700 ന്റേത് എന്നാണു പ്രതീക്ഷിക്കുന്നത്.