പുതുവൈപ്പ് എല്‍.എന്‍.ജി. ടെര്‍മിനലിനെതിരായ സമരത്തില്‍ സംഘര്‍ഷം

0
129

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ നാട്ടുകാര്‍ നടത്തിയ സമരം സംഘര്‍ഷഭരിതമായി. സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള മുഴുവന്‍ പേരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. കന്യാസ്ത്രീകളടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.

എല്‍.എന്‍.ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. മേഖലയിലെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി തകിടം മറിക്കുന്നെന്നും പരാതിപ്പെടുന്നു. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തുണ്ട്. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുളള സമരം നേരിടാനായി വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്.