കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തടവുകാര്‍ക്ക് മലയാളി യുവാക്കള്‍ കൈമാറാന്‍ ശ്രമിച്ച പെന്‍ഡ്രൈവില്‍ അശ്ലീല ചിത്രങ്ങളാണെന്ന് തമിഴ്നാട് പോലീസ്. എന്നാല്‍ ഏതോ രഹസ്യഫയല്‍ സൂക്ഷിക്കാനായി അശ്ലീല ചിത്രങ്ങള്‍ പെന്‍ഡ്രൈവില്‍ ഉപയോഗിച്ചതാകാമെന്നും കൂടുതല്‍ പരിശോധനയ്ക്കായി പെന്‍ഡ്രൈവ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
മാവോയിസ്റ്റ് തടവുകാരായ ഷൈനയേയും അനൂപ് മാത്യുവിനേയും കാണാനെത്തിയ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി വീട്ടില്‍ സി.പി റഷീദ്, തിരുവനന്തപുരത്ത് താമസിക്കുന്ന ഹരിഹര ശര്‍മ്മ എന്നിവരെയാണ് തടവുകാര്‍ക്ക് നല്കുന്ന വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചാണ് പെന്‍ഡ്രൈവ് നല്കാന് ശ്രമിച്ചതിന് തമിഴ്നാട് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.