‘മെട്രോമാൻ ‘ , ഏറെ പ്രിയപ്പെട്ട ഇ.ശ്രീധരൻ സാറുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് എന്റെ ഓഫീസിലെത്തിയ അദ്ദേഹവുമായി തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തത്. പദ്ധതി നടപ്പാക്കുന്നതിൽ നേരത്തെയുണ്ടായ ഉദാസീനതയെ പറ്റി ഞങ്ങൾ സംസാരിച്ചു. രാഷ്ട്രീയ ഇഛാശക്തിയോടെ ലൈറ്റ് മെട്രോ തിരുവനന്തപുരത്ത് നടപ്പാക്കും. ഇ. ശ്രീധരൻ സാറിന്റെ സമർപ്പണ മനോഭാവമാണ് കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. ഏറെ ബഹുമാനമുള്ള വ്യക്തിയുമായി നാടിന്റെ വികസനത്തിനെ കുറിച്ച് ഇന്ന് നടത്തിയ ചർച്ച സംതൃപ്തി നൽകുന്നതായി. എന്നാൽ ഇന്ന് വൈകുന്നേരം ടെലിവിഷൻ വാർത്തയിൽ കണ്ട കാര്യം ഏറെ വിഷമിപ്പിക്കുന്നതായി. കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലെന്നായിരുന്നു വാർത്ത. പ്രധാനമന്ത്രിയുടെ ഓഫീസ് തെറ്റ് തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മെട്രോ ശിൽപ്പിയെ ആദരിക്കാതെ മറ്റാരെയാണ് നാം ആദരിക്കേണ്ടത്. കടകംപിള്ളി സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്…