ബ്രണ്ണന്‍ കോളേജിലെ വിവാദ മാഗസിന് പെല്ലറ്റിന്റെ രണ്ട് പേജുകള്‍ പിന്‍വലിക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചു. മാഗസിന് പുനപ്രസിദ്ധീകരിച്ച് പുറത്തിറക്കാനും തീരുമാനമുണ്ട്.
അതേസമയം മാഗസിന് എസ്.എഫ്.ഐയുടെ തറവാട് സ്വത്തല്ലെന്നും ദേശീയ പതാകയെ അപമാനിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.
മാഗസിന്റെ 13-ാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതായി ആരോപണമുണ്ടായത്. കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്. ദേശീയഗാനം സ്ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ രേഖാചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതാണ് പ്രധാന ആക്ഷേപത്തിന് കാരണം. വിവാദമായ സാഹചര്യത്തില്‍ മാഗസിന്റെ വിതരണം നിര്‍ത്തിവച്ചിരുന്നു.
അശ്ലീല ചിത്രീകരണങ്ങളും സി.പി.എം. അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് മാഗസിനെന്ന് എ.ബി.വി.പിയും കെ.എസ്.യുവും ആരോപിച്ചിരുന്നു.