രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അധിക്ഷേപിച്ചു; പ്രാദേശിക നേതാവിനെ നീക്കി

0
93

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച് അഭിസംബോധന ചെയ്തതിന് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് സ്ഥാനങ്ങള്‍ പോയി.

കോണ്‍ഗ്രസിന്റെ മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാന്‍ ആണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്. എന്നാല്‍ പ്രധാന്‍ ആരോപണം നിഷേധിച്ചു. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും തന്നോടു വിശദീകരണം തേടാതെയാണു നടപടിയെന്നും വിനയ് പ്രധാന്‍ വ്യക്തമാക്കി. തന്നെ കരിവാരിത്തേക്കാനുള്ള നടപടിയാണിത്. രാഹുലിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കില്ല. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും വിനയ് പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇടപെട്ട രാഹുലിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തവെ സമൂഹമാധ്യമമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചാറ്റിലാണ് പപ്പുവെന്ന പദം ഇദ്ദേഹം ഉപയോഗിച്ചതെന്നു പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ രാഹുലിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കുന്നത്.