റംസാൻ മെട്രോ ഫെയർ ഉദ്ഘാടനം ഇന്ന്

0
113

സപ്ലൈകോയുടെ റംസാൻ മെട്രോ ഫെയർ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ഇന്ന് വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. വി. എസ്. ശിവകുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ വി. കെ. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാവും. എം. പിമാർ, എം. എൽ. എമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.