ലണ്ടനിൽ 27 നിലകളുള്ള ഗ്രെൻഫെൽ ടവർ കത്തി നശിച്ചു

0
85


പടിഞ്ഞാറൻ ലണ്ടനിൽ ഗ്രെൻഫെൽ ടവറിൽ വൻ തീപിടിത്തം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം അഗ്‌നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.

ഇന്ത്യൻ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവർ പൂർണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് ദൃസാക്ഷികൾ പറയുന്നത്.

40 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതർ അറിയിച്ചു. 1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ളാറ്റുകളാണ് ഉള്ളത്.

അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടൽ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വൻതീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.