വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒരാഴ്ചത്തേക്ക് പി.എസ്.സി. നീട്ടി. വെബ്സൈറ്റിലെ തിരക്ക് കാരണമാണിത്. ജൂണ്‍ 21 ന് രാത്രി 12 മണി വരെ ഈ തസ്തികകളിലേക്ക് ഇനി അപേക്ഷിക്കാം.
ജൂണ്‍ 14ന് രാത്രി 12 മണിയായിരുന്നു അപേക്ഷിക്കാനുള്ള അവസാന സമയമായി വിജ്ഞാപനത്തില്‍ നല്‍കിയിരുന്നത്.