ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0
130

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ദിനാചരണ സന്ദേശം നൽകും. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനുമുന്നോടിയായി രാവിലെ 9.30ന് ‘സന്നദ്ധരക്തദാനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉദ്ഘാടനചടങ്ങിന് ശേഷം 11.45 മുതൽ മജീഷ്യൻ ഇന്ദ്രാ അജിത്ത് അവതരിപ്പിക്കുന്ന ബോധവത്കരണ മാജിക് ഷോയും നടക്കും.