വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്. പിള്ളയെ നാഗാലാന്‍ഡ് പോലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്ന് പുറത്താക്കി. ആദായനകുതി റെയ്ഡ് നടന്നതിനെ തുടര്‍ന്ന് സംഭവം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുകയും പിള്ളയുടെ സ്വത്ത് നാഗാലാന്ഡില്നിന്നുള്ളതാണെന്നുള്ള വാര്‍ത്തകള്‍ വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നാഗാ സര്‍ക്കാരിന്റെ നടപടി.
പിള്ളയ്ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് നാഗാലാന്‍ഡ് ഡി.ജി.പി. എല്‍.എല്‍. ഡന്‍ഗല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പിള്ളയ്ക്ക് 400 കോടിയുടെ ആസ്തി ഉണ്ടായതെങ്ങനെയെന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ആദായനികുതി വകുപ്പിന്റെയോ മറ്റ് കേന്ദ്ര ഏജന്‍സിയുടെയോ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകുയെന്നും അദ്ദേഹം പറഞ്ഞു.
പിള്ളക്ക് 425 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഇതുവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.