അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

0
96

അതിര്‍ത്തിയിലെ പ്രകോപനത്തിനു ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രണ്ട് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെ തുടര്‍ച്ചയ ദിവസങ്ങളില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിവയ്പ്പിനാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. നാലു ദിവസത്തിനിടെ പത്തു പ്രാവശ്യമാണു പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്.

ജമ്മു കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ ജനവാസ കേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെ ഷെല്ലാക്രമണവും വെടിവയ്പ്പും പാക് സേന തുടരുകയാണ്. കഴിഞ്ഞദിവസം, നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. കൃഷ്ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങിലെ ചെറുഗ്രാമങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെയും പാക്ക് ആക്രമണമുണ്ടായി. അതിര്‍ത്തി കടക്കുന്നതിന് തീവ്രവാദികളെ സഹായിക്കാനാണ് പാകിസ്ഥാന്റെ വെടിവയ്‌പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.