അപകടമുണ്ടാക്കിയത് ആംബര്‍ തന്നെ; ക്യാപ്റ്റനും നാവികനും കസ്റ്റഡിയില്‍

0
128

കൊച്ചിയില്‍ മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയത് ആംബര്‍എല്‍ എന്ന കപ്പല്‍ തന്നെയെന്ന് ഉറപ്പിച്ചു. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗമാണ് അപകടം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്ന് കപ്പല്‍ തീരം വിടുന്നത് തടഞ്ഞിട്ടുണ്ട്.
ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണീസിനെയും നാവികന്‍ സെവാനയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തീരുന്നതുവരെ കപ്പല്‍ കൊച്ചിയില്‍തന്നെയായിരിക്കും.

തീരസേന, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കപ്പലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.