ഇന്ധന വില കുറഞ്ഞു, നാളെമുതൽ ദിവസവും വില മാറും

0
108

രാജ്യത്തെ പെട്രോൾ ഡീസൽ വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വിപണിയിൽ ഇന്ധനവില ദിവസവും പുതുക്കുന്ന സംവിധാനം ജൂൺ 16 (വെള്ളി)മുതൽ നിലവിൽ വരാനിരിക്കെയാണ് ഇപ്പോൾ വിലകുറച്ചത്. നേരത്തെ 15 ദിവസം കൂടുമ്പോൾ ഇന്ധനവില പുതുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. നാളെമുതൽ ഇന്ധനവില ദിനംപ്രതി മാറിക്കൊണ്ടിരിക്കും.