ഋഷഭ് പന്തും കുൽദീപ് യാദവും വിൻഡീസ് പര്യടനത്തിന്

0
134

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും ഇടംനേടി. ഇംഗ്ലണ്ടിൽ നടന്നുവരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കളിക്കുന്ന ഓപ്പണർ രോഹിത് ശർമ, പേസ് ബോളർ ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ഇന്ത്യയുടെ പരിശീലകൻ അനിൽ കുംബ്ലെയായിരിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ വിനോദ് റായ് നേരത്തെ അറിയിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും അടങ്ങുന്ന പരമ്പര ജൂൺ 23നാണ് തുടങ്ങുന്നത്.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാർ ജാദവ്, ഹാർദ്ദിക് പാണ്ഡ്യ, ആർ. അശ്വൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, കുൽ‌ദീപ് യാദവ്, ദിനേഷ് കാർത്തിക്ക്.