എണ്ണവില: ഓരോ പമ്പിലും വ്യത്യാസമുണ്ടാകുമെന്ന് റിപ്പോർട്ട്

0
87

വെള്ളിയാഴ്ച മുതൽ ദിവസവും എണ്ണവില മാറ്റുന്നതിനുള്ള തീരുമാനം കമ്പനികൾ നടപ്പിലാക്കി തുടങ്ങുകയാണ്. എന്നാൽ പുതിയ റിപ്പോർട്ടകളനുസരിച്ച് ദിവസവും എണ്ണവിലയിൽ മാറ്റം വരുത്തുേമ്പാൾ ഓരോ പമ്പിലും വിലയിൽ വ്യത്യാസമുണ്ടാകുമെന്നാണ് സൂചന. ലിറ്ററിന് 15 പൈസയുടെ വരെ വ്യത്യാസം പമ്പുകളിൽ ഉണ്ടാകും.
പുതിയ രീതിയിലേക്ക് മാറുേമ്പാൾ എണ്ണസംഭരണ ശാലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന പമ്പുകളിൽ വില കുറവായിരിക്കും. ഇന്ധനം പമ്പുകളിൽ എത്തിക്കുന്നതിനുള്ള ചിലവ് സംഭരണ ശാലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന പമ്പുകളിൽ കുറവായിരിക്കും. ദിവസവും ഇന്ധന വില പരിഷ്‌കരിക്കുേമ്പാൾ ഇത് ഉൾപ്പടെ പമ്പുടമകൾ പരിഗണിക്കുമെന്നാണ് സൂചന.
രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പുതിയ പരിഷ്‌കാരം വെള്ളിയാഴ്ച മുതൽ നിലവിൽ വരിക. ദിവസവും പുതുക്കേണ്ട വില രാത്രി എട്ട് മണിയോടെ എണ്ണ കമ്പനികൾ പമ്പുടമകൾക്ക് നൽകും. ഈ വില പമ്പുകൾ പ്രദർശിപ്പിക്കണം. ഇത് ചെയ്യാത്തവർക്ക് കനത്ത പിഴ ചുമത്തുമെന്നും എണ്ണ കമ്പനികൾ അറിയിച്ചിട്ടുണ്ട്.