ഇന്ത്യയില്‍ കണ്ണുവച്ച് അറബിക്കടലില്‍ ചൈന- പാകിസ്ഥാന് സംയുക്ത സൈനിക അഭ്യാസം നടത്തും. ചൈനയുടെ നാവികപ്പട ശനിയാഴ്ച കറാച്ചിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇരു രാജ്യങ്ങളുടേയും നാവിക സേനകള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സംയുക്ത നാവിക അഭ്യാസമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യക്തമാക്കി.