കന്നുകാലി കച്ചവട നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

0
98

കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. കേസ് ഇന്ന് പരിഗണിച്ച സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് വിജ്ഞാപനത്തിന്മേമല്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട കോടി കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടതിനു ശേഷം ഹര്‍ജികളില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞത്. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി.

മലയാളിയായ സാബു സ്റ്റീഫന്‍, ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.