കശ്മീരിൽ തീവ്രവാദിആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

0
87

കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ ഷാബിർ അഹമ്മദാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ അംഗമായ അഹമ്മദ് ഇപ്പോൾ അവധിയിലായിരുന്നു.
ബുധനാഴ്ച ലശ്കർ ഇ തൊയ്യിബ കശ്മീരിൽ പ്രവർത്തിക്കുന്ന പൊലീസുകാരോട് സ്ഥാനം രാജിവെച്ച് തങ്ങളോടൊപ്പം ചേരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ആക്രമണത്തിൽ പരിക്കേറ്റ കോൺസ്റ്റബിളിനെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.