കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉണ്ടാകില്ല – ഇ.ശ്രീധരന്‍

0
133

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാവില്ലെന്ന് ഡോ. ഇ ശ്രീധരൻ . രണ്ടാംഘട്ടം നിർമാണം പൂർത്തിയാക്കാൻ കെഎംആർഎൽ സജ്ജമാണ്. കെഎംആർഎൽ എം ഡി ഏലിയാസ് ജോർജുമൊത്തുള്ള പ്രവർത്തനം മികച്ചതാണെന്നും ഡോ. ഇ ശ്രീധരൻ പറഞ്ഞു. മെട്രോയുടെ അവസാനവട്ട പരിശോധനയ്ക്കായി പാലാരിവട്ടം സ്‌റ്റേഷനിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കും. ക്ഷണിച്ചാൽ വേദിയിൽ ഉണ്ടാവും. ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തതിൽ പരാതിയില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. ഉദ്ഘാടന വേദിയിലേക്ക് ഇ ശ്രീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവേശനം നിഷേധിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങാണ് മെട്രോ ഉദ്ഘാടനം. അത് വിവാദമാക്കരുത്. മെട്രോ സംവിധാനം ഇപ്പോൾ പൂർണ സജ്ജമാണ്. താനും മെട്രോയുടെ ഭാഗമാണ്. അതുകൊണ്ട് പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്നും ഡോ. ഇ ശ്രീധരൻ പറഞ്ഞു.