ചർച്ച പരാജയം; ഈ മാസം 18 മുതൽ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

0
79

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഞായറാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്‌മെൻറ് പ്രതിനിധികളുമായി ആരോഗ്യ മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ജോലി മുടക്കി കൊണ്ടുള്ള സമരമാണ് നടത്തുകയെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു.
മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്‌മെൻറുകളുടെ നിർദേശം നഴ്‌സുമാർ തള്ളിയിരുന്നു. മന്ത്രിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നഴ്‌സുമാരുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.