പാര്‍ട്ടി ഓഫീസ് ഒഴിയണമെന്ന് ആം ആദ്മി പാര്‍ട്ടിയോട് കെജ്‌രിവാള്‍ സര്‍ക്കാര്‍

0
111

അനധികൃത പാര്‍ട്ടി ഓഫീസിന് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെതന്നെ നോട്ടീസ്. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് നല്‍കിയത്.

ആം ആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത 27 ലക്ഷം രൂപ പിഴയടക്കണം എന്നാണ നോട്ടീസ്. ലൈസന്‍സ് തുകയുടെ 65 മടങ്ങ് വരും പിഴ തുക. വടക്കന്‍ ഡല്‍ഹിയി റോസ് അവന്യൂവിലെ 206-ാം നമ്പര്‍ സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ഒഴിയുന്നത് വരെ ഈ തുക വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

പാര്‍ട്ടി ഓഫീസ് അടിയന്തിരമായി ഒഴിയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് പൊതുമരാമത്ത് വകുപ്പ് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നോട്ടീസയച്ചത്. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ബംഗ്ലാവുകള്‍ പാര്‍ട്ടി ഓഫീസുകളായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ തങ്ങളെ മാത്രം ലക്ഷ്യംവയ്ക്കുന്നത് ശരിയല്ലെന്നുമാണ് പാര്‍ട്ടി അന്ന് പറഞ്ഞത്.