പാറ്റൂര്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് ലോകായുക്ത

0
111

പാറ്റൂര്‍ കേസില്‍ ഫ്ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ലോകായുക്ത. അതേസമയം ഫ്ളാറ്റ് സ്വന്തമാക്കിയവരെ കേസിന്റെ എല്ലാ വിവരങ്ങളും രജിസ്റ്റേര്‍ഡ് പോസ്റ്റായി അറിയിക്കണം. ഇതിന്റെ സത്യവാങ്മൂലം നിര്‍മാതാക്കള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്നും ലോകായുക്ത പറഞ്ഞു.

കേസിന്റെ വാദം പൂര്‍ത്തിയായി അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്ളാറ്റ് വാങ്ങിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്ന നിര്‍മാതാക്കളുടെ അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ലോകയുക്ത തീരുമാനിച്ചത്. ആവശ്യമുണ്ടെങ്കില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്നും പരാതിക്കാരനായ ജോയ് കൈതാരത്തെ അറിയിച്ചു. കേസ് മൂന്ന് മാസത്തിനകം അവസാനിപ്പിക്കുന്നതിനുള്ള ഒരു ഉത്തരവ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് വ്യക്തത തേടാനും ലോകായുക്ത തീരുമാനിച്ചിട്ടുണ്ട്.