പ്രതിപക്ഷ നേതാവും ഇ.ശ്രീധരനും മെട്രോ ഉദ്ഘാടന വേദിയില്‍ ഉണ്ടാകും

0
108

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മെട്രോ മാന്‍ ഇ.ശ്രീധരനേയും കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോഴും സ്ഥലം എം.എല്‍.എയെ ഇപ്പോഴും വേദിയില്‍ ഇരിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ഇവരെക്കൂടി ഉദ്ഘാടന ചടങ്ങിനുള്ള വേദിയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കിയിരുന്നു. ഈകത്ത് പരിഗണിച്ചാണ് നടപടി. പക്ഷേ കത്തില്‍ പറഞ്ഞിരുന്ന സ്ഥലം എം.എല്‍.എ. ആയ പി.ടി.തോമസിന് ഇപ്പോഴും പരിഗണന ലഭച്ചില്ല.

ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.

വേദിയില്‍ ഇരിക്കാനുള്ളവരുടെ അന്തിമ പട്ടിക തയാറായത് ഇപ്പോഴാണ് തയാറായതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.