ഫസല്‍ വധം: തുടരന്വേഷണ ഹര്‍ജി കോടതി തള്ളി

0
143

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം അവശ്യപ്പെട്ടുകൊണ്ട് സര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളി. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സി.ബി.ഐ. കോടതി തള്ളിയത്. പോലീസിന് ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാകില്ലെന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്.

ഫസല്‍വധം നടത്തിയത് ആര്‍.എസ്.എസിന്റെ നാല്‍വര്‍ സംഘമാണെന്നും സി.പി.എം. പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍.ഡി.എഫ്. തലശേരി സബ്ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സി.ബി.ഐ. അന്വേഷണവും നടത്തി. 2012ല്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുട അടിസ്ഥാനത്തിലാണ് ഫസലിന്റെ സഹോദരന്‍ തുടരന്വേഷണത്തിനായി കോടതിയെ സമീപിച്ചത്.
എസ്.ഡി.പി.ഐക്കാരനായ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും പ്രതികളാണ്.