യോഗ ഗുരു ബാബ രാംദേവിനെതിരേ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഭാരത് മാതാ കി ജെയ് എന്നു മുദ്രാവാക്യം വിളിക്കാത്തവര്ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് റോത്തക് അഡീഷണല്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്ട്രേട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് വീണ്ടും ഓഗസ്റ്റ് മൂന്നിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 12ന് ബാബ രാംദേവിനെതിരേ കോടതി ജാമ്യത്തോടുകൂടിയ വാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ രാംദേവ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടത്തിയ സദ്ഭാവനാ സമ്മേളനത്തില്‍ വച്ചാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ തയാറാകാത്തവരുടെ ശിരച്ഛേദം നടത്തണമെന്നാണ് അന്ന് രാംദേവ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മന്ത്രുയമായ സുഭാഷ് ബത്രയാണ് രാംദേവിനെതിരേ കേസ് കൊടുത്തത്.