മണിപ്പൂരിലും ഹിമാചല്‍പ്രദേശിലും നേരിയ ഭൂചലനം. ഇന്ന് രാവിലെ 6.45നാണ് മണിപ്പൂരിലെ ചുരചന്ദ്പൂര് പ്രഭവകേന്ദ്രമായി മണിപ്പൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ ഇതിന്റെ തീവ്രത 3.0 രേഖപ്പെടുത്തി.
ഹിമാചല്‍പ്രദേശിലെ ചാമ്പ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനം 3.1 തീവ്രത രേഖപ്പെടുത്തി. ജീവാപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് 19നു ശേഷം ചാമ്പ മേഖലയില്‍ ആറോളം ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1905ലാണ് ഹിമാചല്‍പ്രദേശ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനത്തിന് സാക്ഷിയായത്. അന്ന് 20,000ല്‍ അധികംപേര്‍ മരിച്ചു.