കടം എഴുതിത്തള്ളണെമന്നാവശ്യെപ്പട്ട് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ മധ്യപ്രദേശില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഹോഷങ്കാബാദ് ജില്ലയിലെ ബബായി സ്വദേശിയായ നര്‍മദ പ്രസാദാണ് ആത്മഹത്യ ചെയ്തത്. മേഖലയില്‍ ഏഴു ദിവസത്തിനിടെ ഉണ്ടായ ഏഴാമത്ത ആത്മഹത്യയാണിത്. പ്രദേശിക പലിശക്കാരില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് പറയുന്നു.
മന്ദ്സോര് വെടിവയ്പിനുശേഷം മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഇതോടെ എട്ടായി.
മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകരും പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഡോ. സ്വാമിനാഥന് കമീഷന് നിര്‍ദേശിച്ച താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്് ഇവിടെയും സമരം.
ഇന്നലെ പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ ബലാഘട്ട് ജില്ലയിലെ ബല്ലാപുര്‍ ഗ്രാമത്തിലാണ് രമേഷ് ബന്സേ(42) എന്ന കര്ഷകന് കീടനാശിനി കഴിച്ച് ജീവനൊടുക്കിയിരുന്നു. ഇയാള്‍ക്ക് 1.5 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ബര്‍വാനി ജില്ലയില്‍ സൊമാല (60) എന്ന കര്‍ഷകനാണ് കീടനാശിനി കഴിച്ച് മരിച്ചത്. ഇയാള്‍ക്ക് രണ്ടു ലക്ഷം രൂപ കടമുണ്ടായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാവാത്തതാണ് ഇരുവരുടെയും ആത്മഹത്യക്ക് കാരണമായി പറയുന്നത്.