നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കച്ചവട നിയന്ത്രണ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ആര്.കെ.അഗര്‍വാള്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന അവധിക്കാല ബഞ്ചാണ് ഹൈദരാബാദുകാരനായ ഒരു അഭിഭാഷകന് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ് കേന്ദ്രത്തിന്റെ ഈ ഓര്‍ഡിനന്‍സ് എന്നാണ് അദ്ദേഹം വാദിക്കുന്നത്.
കന്നുകാലി കച്ചവട നിയന്ത്രണ ഓര്‍ഡിനന്‍സിനെതിരേ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സുപീം കോടതിയില്‍നിന്നും എന്തു വിലയിരുത്തലാകും ഉണ്ടാകുകയെന്നത് പ്രധാനമാണ്.