മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

0
177

പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മ(65) അന്തരിച്ചു. തൃശൂർ അത്താണിയിലെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കലാമണ്ഡലത്തിൽ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി. മോഹിനിയാട്ടം വിഭാഗം മേധാവിയായും കലാമണ്ഡലം സർവ്വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവർത്തിച്ചു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായിരുന്നു. ഭരതനാട്യവും കുച്ചിപുടിയും പഠിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി നിരനധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ അത്താണിയിൽ മോഹിനിയാട്ടത്തിനായി സ്വാതിചിത്ര എന്ന സ്ഥാപനം നടത്തിയിരുന്നു.ഭർത്താവ് : മധുസൂദനൻ, മക്കൾ:കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം.