ഭക്ഷ്യസുരക്ഷാനിയമത്തിന്റെ തണല്‍ പിടിച്ചെത്തിയ റേഷന്‍ വാതില്‍പ്പടി വിതരണം പാളുന്നു. റേഷന്‍കടയുടെ വാതില്ക്കല് എത്തുന്ന റേഷന്‍ സാമഗ്രികളുടെ വിതരണത്തില്‍ അളവ് തൂക്കം കുറയുന്നതാണ് പ്രശ്നമാകുന്നത്.വാതില്‍പ്പടി വിതരണം വഴിയെത്തുന്ന റേഷന്‍ സാമഗ്രികളില്‍ അളവ് കുറയുന്നതിനാല്‍ റേഷന്‍ വ്യാപാരികള്‍ അരിയും, ഗോതമ്പും മറ്റും കൈപ്പറ്റാന്‍ വിസമ്മതിക്കുന്നു. ഈ വിസമ്മതമാണ് റേഷന്‍ വ്യാപാരികളും മൊത്തവിതരണക്കാരും തമ്മിലുള്ള അടിയുടെ വക്കിലെത്തിക്കുന്നത്. പലയിടത്തും ഈ പ്രശ്നങ്ങളില്‍ അടി പൊട്ടിക്കഴിഞ്ഞിട്ടുണ്ട്.
ആലുവയില്‍ റേഷന്‍ വ്യാപാരികളും മൊത്ത വ്യാപാരികളും തമ്മില്‍ കഴിഞ്ഞ ദിവസം വാതില്‍പ്പടി വിതരണത്തിന്റെ പേരില്‍ നേരിട്ട് തന്നെ എറ്റുമുട്ടല്‍ നടന്നു. ആലുവയില്‍ സംഘടിച്ച് എത്തിയ റേഷന്‍ വ്യാപാരികള്‍ വലിയ പ്രതിഷേധമാണ് ആലുവ എഫ് സി ഐ ഗോഡൌണിനു മുന്നില്‍ ഉയര്‍ത്തിയത്.സംഘര്‍ഷം നിയന്ത്രിക്കാന്‍ സര്‍ക്കാരിനും കഴിയാത്ത അവസ്ഥയാണ്. വാതില്‍പ്പടി വിതരണത്തില്‍ അളവ് തൂക്കം കൃത്യമായിരിക്കണമെന്നു റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിനു മുന്നില്‍ ഡിമാന്‍ഡ് വെച്ചിരുന്നു. ഈ ഡിമാന്‍ഡ് വാതില്‍പ്പടി വിതരണത്തില്‍ തെറ്റുന്നതാണ് സംഘര്‍ഷം കൂട്ടുന്നത്. അളവും തൂക്കവും കൃത്യമല്ലാത്ത റേഷന്‍ സാധനങ്ങള്‍ വാങ്ങിച്ച് തങ്ങള്‍ എന്തിനു നഷ്ടം സഹിക്കുന്നു എന്നാണു വ്യാപാരികള്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിനു മുന്നില്‍ സര്‍ക്കാരിനും ഉത്തരമില്ല.
ചാക്കുകളില്‍ നിശ്ചിത അളവില്റേഷന് സാമഗ്രികള്‍ വരുന്നില്ലാ എന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഒരു ചാക്കില്‍ ഇത്ര കിലോ അരി എന്ന് സര്‍ക്കാരിന് കണക്കുണ്ട്. പക്ഷെ ചാക്കുകളില്‍ നിശ്ചിത അളവില്‍ അരിയും സാധനങ്ങളും വരുന്നില്ല. വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമാണ് കഴിഞ്ഞ ദിവസം ആലുവയില്‍ അടിയില്‍ കലാശിച്ചത്.റേഷന്‍ വ്യാപാരികള്‍ അളവ് തൂക്ക കാര്യങ്ങളില്‍ നിര്‍ദ്ദേശം വച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യാപാരികള്‍ക്ക് ഉറപ്പ് നല്കി. അളവ് കുറഞ്ഞ റേഷന്‍ സാധനങ്ങള്‍ സ്വീകരിക്കേണ്ട എന്ന്. അളവ് കുറവാണ് ചാക്കുകളില്‍ വരുന്നത്. ഇതിനു എന്താണ് പരിഹാരം വ്യാപാരികള്‍ ചോദിക്കുന്നു.
അരി ചാക്കുകളില്‍ ആറുകിലോ വച്ച് കുറഞ്ഞിരുന്നു. ആലുവയില്‍. അത് സ്വീകരിക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ചില ആളുകള്‍ റേഷനരി മാഫിയ വ്യാപാരികളെ ചോദ്യം ചെയ്യുകയും അത് അടിയില്‍ കലാശിക്കുകയും ആയിരുന്നു. റേഷന്‍ അരി മറിച്ചുവില്‍ക്കുന്ന മാഫിയയാണ് തങ്ങളെ മര്‍ദ്ദിച്ചത് എന്നാണു റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. പക്ഷെ പ്രശ്നം സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയാണ്. ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് എന്നാണു വ്യാപാരികള്‍ ആരോപിക്കുന്നത്.