ലണ്ടൻ ഗ്രെൻഫെൽ ടവർ തീപിടിത്തം: മരണസംഖ്യ 17 ആയി

0
106

പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടണിലുള്ള ഗ്രെൻഫെൽ ടവറിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 17 ആയി. 30 പേർ പരുക്കുമായി ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ 17 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. പൊലീസ് നായ്ക്കളെ എത്തിച്ച് വിശദമായ പരിശോധന നടത്തി.

ബുധനാഴ്ച ബ്രിട്ടിഷ് സമയം അർധരാത്രി കഴിഞ്ഞ് ഒരുമണിയോടെയായായിരുന്നു കെട്ടിടത്തിൽ അഗ്‌നിബാധയുണ്ടായത്. 24 നിലകളിലെ 120 ഫ്‌ലാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു.