പ്രാദേശിക വിതരണക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതോടെ സല്മാന് ഖാന്റെ പുതിയ ചിത്രമായ ട്യൂബ്ലൈറ്റ് പാകിസ്ഥാനില്‍ റിലീസ് ചെയ്യില്ല. പാകിസ്ഥാനില്‍ ഏറെ ആരാധകരുള്ള സല്മാന് പുതിയ ചിത്രം അവിടെ റിലീസ് ചെയ്യാന്‍ കഴിയാതെ പോകുന്നത് കനത്ത തിരിച്ചടിയാണ്.
കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ട്യൂബ്ലൈറ്റ് ഈദിന് ഇന്ത്യയില്‍ റിലീസ് ചെയ്യും. 2015ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ലിറ്റില്‍ ബോയുടെ ഹിന്ദി റീമേക്കാണ് ചിത്രം. സല്മാന്ഖാന് പുറമേ സൊഹെയ്ല് ഖാന്, ഓംപുരി, സു സു എന്നിവര്‍ സുപ്രധാന റോളുകളില്‍ എത്തുന്നു.