സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

0
105

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെ നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയതായി പരാതി. ചങ്ങന്നൂര്‍ പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷ്ണനെയാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചുവെന്ന് പരാതിയുള്ളത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ബിനുകുമാര്‍ ഒളിവിലാണ്.

സ്ത്രീധനം ആവശ്യപ്പെട്ട് ബിനുകുമാര്‍ തന്നെ നിരന്തരമായി മര്‍ദിച്ചിരുന്നുവെന്നും വിറകുകൊണ്ട് തലയ്ക്ക് അടിച്ചിരുന്നതായും പോലീസിനു നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

രണ്ടുലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
കൈ തട്ടിമാറ്റിയതിനാല്‍ ആസിഡ് മുഖത്തു വീഴുന്നതിനു പകരം ദേഹത്തു വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളാരും തയാറായില്ലെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്. ബിനുകുമാറിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.