ഐ.എസി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയില്‍നിന്നും (119) ഒരു പോയിന്റുമാത്രമാണ് ഇന്ത്യ പിന്നിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 117ഉം നാലാമതുള്ള ഇംഗ്ലണ്ടിന് 113ഉം പോയിന്റുണ്ട്.