ഐ.എസ്. തലവന്‍ അബുബകര്‍ അല്‍ ബാഗ്ദാദിയെ വ്യോമാക്രമണത്തില്‍ വധിച്ചതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ഐ.എസിന്റെ മറ്റ് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം മെയ് 28നാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് റഷ്യ പറയുന്നു. സീറിയയിലെ റാഖയില്‍ ഐ.എസിന്റെ യോഗം നടക്കുന്നതിനെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് 30 നേതാക്കളും 300ഓളം ഐ.എസ്. തീവ്രവാദികളും കൊല്ലപ്പെട്ടതെന്ന് റഷ്യ വ്യക്തമാക്കുന്നു.
ഐ.എസിന്റെ പ്രഖ്യാപിത തലസ്ഥാനമായ റാഖയില്നിന്നും പോരാളികളെ പിന്‍വലിക്കുന്നത് ചര്‍ച്ച നടത്തുന്നതിനായി ചേര്‍ന്ന യോഗത്തിലേക്കാണ് റഷ്യന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതും ബാഗ്ദാദി ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയതുമെന്നു പറയുന്നു.