കള്ളപ്പണം തടയല്‍: ഇന്ത്യക്കാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണം

0
133

സ്വിസ് ബാങ്കുകളില്‍ അനധിക്യതമായി സൂക്ഷിച്ചിട്ടുള്ള പണത്തിനു മുകളില്‍ ഉടന്‍ പിടിവീഴും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവരാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്ന് സ്വിസ്വര്‍ലാന്‍ഡ് അറിയിച്ചിരിക്കുന്നത്. സ്വിസ് ഫെഡറല്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

2018 ല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2019ല്‍ സ്വിറ്റസര്‍ലാന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിച്ച് തുടങ്ങും. വൈകാതെ തന്നെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിനുള്ള തിയതി ഇവര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നാണ് സൂചന.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതിന് സ്വിസ് ഫെഡറല്‍ കൗണ്‍സിലില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. അതുകൊണ്ട് തന്നെ തീരുമാനം നടപ്പിലാക്കുന്നത് വൈകില്ല. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ് സ്വിറ്റസര്‍ലാന്‍ഡ്. ഇവിടത്തെ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാകുന്നത് കള്ളപണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.