കശ്മീരില്‍ സംഘര്‍ഷം; യുവാവ് മരിച്ചു

0
105

കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റ യുവാവാണ് മരിച്ചത്.

ബന്ദിപോറ ജില്ലയില്ലയിലെ രംഗര്‍ത് മേഖലയിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് 22 കാരന്‍ ആശുപത്രിയില്‍ മരിച്ചത്.